ലൈഫ് മിഷനിലെ ഹൈക്കോടതി പരാമർശം; പ്രതിപക്ഷം പറഞ്ഞത് ശരിയെന്ന് തെളിഞ്ഞു: മുഖ്യമന്ത്രി മറുപടി പറയണമെന്ന് രമേശ് ചെന്നിത്തല

Jaihind Webdesk
Friday, April 14, 2023

 

ആലപ്പുഴ: ലൈഫ് മിഷൻ തട്ടിപ്പ് കേസിൽ പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങൾ ശരിയെന്ന് ഹൈക്കോടതി പരാമർശത്തോടെ തെളിഞ്ഞുവെന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്ക് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ല. ശിവശങ്കറിനെ സംരക്ഷിക്കാൻ ശ്രമിച്ചതിന് മുഖ്യമന്ത്രി മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബിജെപിയുടെ ക്രിസ്തീയ ഭവന സന്ദർശനത്തിൽ കോൺഗ്രസിന് ആശങ്കയില്ല. ഇവർ വേഷം മാറി വന്നവരാണെന്ന് ക്രിസ്തീയ സമുദായത്തിന് അറിയാം. കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും ബിജെപിക്ക് എതിരാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഈ മാസം 20 ന് രാഷ്ട്രീയ കാര്യ സമിതി ചേരാമെന്ന് കെപിസിസി പ്രസിഡന്‍റ് അറിയിച്ചതായും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.