കൊല്ലം പൂരത്തിൽ ആര്‍എസ്എസ് നേതാവിന്‍റെ ചിത്രം ‘ഉയര്‍ത്തി. പ്രതിഷേധവും വിമർശനവും ശക്തമാകുന്നു. കൊല്ലം പൂരത്തിന്‍റെ ഭാഗമായുള്ള കുടമാറ്റത്തിലാണ് ആര്‍എസ്എസ് നേതാവ് ഹെഡ്ഗേവാറിന്‍റെ ചിത്രം ഉയര്‍ത്തിയത്. ഉത്സവങ്ങളിൽ രാഷ്ട്രീയം കലർത്തരുതെന്ന ഹൈക്കോടതി നിർദേശം കാറ്റിൽ പറത്തിയാണ് വീണ്ടും കൊല്ലത്ത്
ക്ഷേത്രോത്സവത്തിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടായത്.
കടയ്ക്കൽ, കോട്ടുക്കൽ ക്ഷേത്ര ങ്ങൾക്ക് പിന്നാലെ കൊല്ലം പൂരത്തിൽ ആര്‍എസ്എസ് നേതാവിന്‍റെ ചിത്രം ‘ഉയര്‍ത്തിയതാണ് പുതിയ വിവാദത്തിനു തിരിതെളിച്ചിരിക്കുന്നത്. ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന കൊല്ലം പൂരത്തിൻ്റെ കുടമാറ്റത്തിലാണ് ആര്‍എസ്എസ് നേതാവ് ഹെഡ്ഗേവാറിന്‍റെ ചിത്രം ഉയര്‍ത്തിയത്. നവോത്ഥാന നായകരുടെ ചിത്രത്തിനൊപ്പമാണ് ഹെഡ്ഗേവാറിന്‍റെ ചിത്രവും ഉയർത്തിയത്.
ഉത്സവങ്ങളിൽ രാഷ്ട്രീയം കലർത്തരുതെന്ന ഹൈക്കോടതി നിർദേശം കാറ്റിൽപ്പറത്തിയാണ് ഈ നീക്കം നടന്നത്. ശ്രീനാരായണ ഗുരു, ബിആര്‍ അംബേദ്ക്കര്‍, സുഭാഷ് ചന്ദ്ര ബോസ്, സ്വാമി വിവേകാനന്ദൻ തുടങ്ങിയവരുടെ ചിത്രങ്ങള്‍ ഉയര്‍ത്തിയതിനോടൊപ്പമാണ് ഹെഗ്ഡെ വാറിന്‍റെ ചിത്രവും ഉയർത്തിയത്. പൂരത്തിന്‍റെ ഇന്നലെ നടന്ന കുടമാറ്റത്തിലാണ് ഇത് അരങ്ങേറിയത്. കൊല്ലം കടയ്ക്കൽ ദേവി ക്ഷേത്രത്തിലെ ഉത്സവ ആഘോഷ ഭാഗമായ ഗാനമേളയിൽ
സിപിഎം ഡിവൈഎഫ്ഐ ചിന്ന’വുമായി വിപ്ലവ ഗാനം ആലപിച്ചത് ഏറെ വിവാദമായിരുന്നു. ഇതേ തുടർന്ന് ക്ഷേത്ര ഭരണസമിതിയെ പിരിച്ചു വിട്ടിരുന്നു.കോട്ടുക്കൽ ക്ഷേത്രത്തിലും സമാനമായ രീതിയിൽ ആർഎസ്എസ് ഇടപെടൽ ഉണ്ടായിരുന്നു.ഇതിന് പിന്നാലെയാണ് കൊല്ലം പൂരത്തിൽ ആർഎസ്എസ് നേതാവിന്റെ ചിത്രമുയർത്തി പുതിയ വിവാദത്തിന് കളമൊരുക്കിയിരിക്കുന്നത്.ക്ഷേത്രോത്സവങ്ങളിലെ സിപിഎം ബിജെപി ആർഎസ്എസ് ഇടപെടലുകൾക്കെതിരെ വ്യാപക പ്രതിഷേധം അലയടിക്കുകയാണ്