ഗതാഗതമന്ത്രി ശശീന്ദ്രനെതിരെ ഹൈക്കോടതി

Jaihind Webdesk
Wednesday, January 30, 2019

കെ.എസ്.ആര്‍.ടി.സിയില്‍ ടിക്കറ്റ് മെഷീന്‍ വാങ്ങുന്നതിന് സ്വകാര്യകമ്പനിക്കുവേണ്ടി ഇടപെടല്‍ നടത്തിയതിനെതിരെ ഹൈക്കോടതി. സ്വകാര്യ കമ്പനിയെ പരിഗണമെന്ന് എം.ഡിക്ക് മന്ത്രി കത്ത് നല്‍കിയത് എന്തിനെന്നും സ്വകാര്യ കമ്പനിയോട് മന്ത്രിയുടെ താല്‍പര്യമെന്താണെന്നും ഹൈക്കോടതി ചോദിച്ചു. മൈക്രോ എഫക്റ്റ്‌സ് എന്ന കമ്പനിയില്‍ നിന്ന് ടിക്കറ്റ് മെഷീന്‍ വാങ്ങണമെന്നായിരുന്നു കെ.എസ്.ആര്‍.ടി.സി എം.ഡി തച്ചങ്കരിക്ക് മന്ത്രി അയച്ച കത്ത്.

ടിക്കറ്റ് മെഷീന്‍ വാങ്ങുന്നതിന് ടെണ്ടര്‍ നടപടികളുമായി കെ.എസ്.ആര്‍.ടി.സി മുന്നോട്ടുപോയിരുന്നു. ഇതിനിടെ കരാറില്‍ മാറ്റമുണ്ടായതിനെത്തുടര്‍ന്ന് മൈക്രോ എഫ്ക്റ്റ് കമ്പനി പുറത്തായി. ഇതിനെതിരെയാണ് കമ്പനി ഹൈക്കോടതിയെ സമീപിച്ചത്. കമ്പനി കോടതിയില്‍ ഹാജരാക്കിയ രേഖകളില്‍ മന്ത്രി അവര്‍ക്ക് അനുകൂലമായി നല്‍കിയ കത്തും ഉണ്ടായിരുന്നു. ഇതോടെയാണ് കോടതിയുടെ ചോദ്യം ഉയര്‍ന്നത്. എന്നാല്‍ മന്ത്രിയുടെ കത്ത് പ്രധാന്യത്തോടെ പരിഗണിക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്.