കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കനത്ത ജാഗ്രത തുടരാൻ മന്ത്രി സഭാ യോഗത്തിൽ നിർദ്ദേശം. വൈറസിൻ്റെ സാമൂഹ്യവ്യാപനം തടയാന്‍ വരുന്ന മൂന്നാഴ്ച പ്രധാനമാണെന്നും വിലയിരുത്തലുണ്ട്. കരുതല്‍ നടപടികളുടെ ഭാഗമായി കൂടുതല്‍ ഡോക്ടര്‍മാരെ നിയോഗിക്കാനും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തന സമയം ദീർഘിപ്പിക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.
കോവിഡ് 19 നുമായി ബന്ധപ്പെട്ട് ഗുരുതര സാഹചര്യം തുടരുന്നുവെന്ന് മന്ത്രിസഭാ യോഗം വിലയിരുത്തി. അടുത്ത മൂന്നാഴ്ച മുൻകൂട്ടിക്കണ്ടുള്ള പ്രതിരോധ-കരുതൽ നടപടികൾക്കാണ് മന്ത്രിസഭ അംഗീകാരം നൽകിയത്. വൈറസിൻ്റെ സാമൂഹ്യവ‍്യാപനം തടയാനാവശ്യമായ പ്രതിരോധ നടപടികളാണ് ഇന്ന് പ്രധാനമായും ചര്‍ച്ച ചെയ്തത്. മുന്‍കരുതൽ നടപടിയുടെ ഭാഗമായി കൂടുതൽ ഡോക്ടർമാരെ നിയോഗിക്കും, സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാർ,വിരമിച്ച സർക്കാർ ഡോക്ടർമാർ,ആരോഗ്യ വകുപ്പിനു പുറത്തു ജോലി ചെയ്യുന്ന ഡോക്ടർമാർ എന്നിവരുടെ സേവനം തേടാനാണ് തീരുമാനം. ഇതിനു പണം ചെലവഴിക്കാനുള്ള അനുമതി തദ്ദേശസ്ഥാപനങ്ങൾക്കു നൽകും. പ്രതിരോധ നടപടികൾക്കും ഉപദേശങ്ങൾക്കുമായി വിദഗ്ദ്ധ സമിതിയെ നിയോഗിക്കും. സംസ്ഥാനത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച് അവധിയിലുള്ള ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ അടിയന്തരമായി ജോലിയില്‍ പ്രവേശിക്കണം. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വൈകുന്നേരം 6 മണി വരെ പ്രവര്‍ത്തിക്കാനും നിര്‍ദേശമുണ്ട്. അതേ സമയം വിദേശത്തു നിന്ന് എത്തുന്ന യാത്രക്കാരെ പ്രത്യേകം നിരീക്ഷിക്കും. തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്നവരെ…. പ്രത്യേകം തയാറാക്കിയ കേന്ദ്രങ്ങളിലേക്ക് മാറ്റും കേന്ദ്രസർക്കാരിന്‍റെ നിർദേശത്തിലാണ് നടപടി. ഇവരെ കൊണ്ട് പോകുന്നതിനായി 50 ബസുകളും തയ്യാറാക്കും.