‘മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിന് കേന്ദ്ര പാക്കേജ് പ്രഖ്യാപിക്കണം’; വിഴിഞ്ഞം വിഷയം ലോക്സഭയില്‍ ഉന്നയിച്ച് ഹൈബി ഈഡന്‍ എംപി

Jaihind Webdesk
Wednesday, December 7, 2022

 

ന്യൂഡല്‍ഹി: വിഴിഞ്ഞം വിഷയം ലോക്‌സഭയിൽ ഉന്നയിച്ച് ഹൈബി ഈഡൻ എംപി. മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിന് കേന്ദ്ര പാക്കേജ് പ്രഖ്യാപിക്കണമെന്ന് ഹൈബി ഈഡൻ ആവശ്യപ്പെട്ടു. സമരം അവസാനിച്ചെങ്കിലും മത്സ്യത്തൊഴിലാളികൾ ഉന്നയിച്ച ആവശ്യങ്ങൾക്ക് പരിഹാരമായിട്ടില്ല. മത്സ്യത്തൊഴിലാളി സമൂഹം വികസനത്തിനെതിരാണെന്ന ആക്ഷേപം സർക്കാർ പ്രചരിപ്പിക്കുന്നുവെന്നും ഹൈബി ഈഡന്‍ കുറ്റപ്പെടുത്തി.