മാനുഫാക്ച്ചേഴ്സ് അസോസിയേഷൻ ഓഫ് റൂഫ് മെറ്റൽ കേരളയുടെ പ്രഥമ സംസ്ഥാന സമ്മേളനം കൊച്ചിയിൽ നടന്നു

Jaihind News Bureau
Wednesday, November 13, 2019

മെറ്റൽ റൂഫ് നിർമാണ രംഗത്ത് പ്രവർത്തിക്കുന്ന വ്യവസായികളുടെ സംഘടനയായ മാനുഫാക്ച്ചേഴ്സ് അസോസിയേഷൻ ഓഫ് റൂഫ് മെറ്റൽ കേരളയുടെ പ്രഥമ സംസ്ഥാന സമ്മേളനം നടന്നു. കൊച്ചിയിൽ നടന്ന സമ്മേളനം ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു.

മെറ്റൽ റൂഫ് നിർമ്മാണ രംഗത്ത് പ്രവർത്തിക്കുന്ന വ്യവസായികൾ കഴിഞ്ഞ വർഷമാണ് മാനുഫാക്ച്ചേഴ്സ് അസോസിയേഷൻ ഓഫ് റൂഫ് മെറ്റൽ കേരള എന്ന സംഘടന രൂപീകരിച്ചത്.  കൊച്ചിയിൽ നടന്ന പ്രഥമ സംസ്ഥാന സമ്മേളനം ഹൈബി ഈഡൻ എം പി നിർവഹിച്ചു.

സംഘടനയുടെ പുതിയ ലോഗോ ടെൽക്ക് ചെയർമാൻ എൻ. സി മോഹനൻ പ്രകാശനം ചെയ്തു. ചടങ്ങിൽ സംഘടന ഭാരവാഹികളായ ജോസഫ് മാത്യു, വി. എസ് വിശ്വനാഥ് ,ഷൈൻ പോൾ തുടങ്ങിയവർ പങ്കെടുത്തു. വിവിധ കലാപരിപാടികളും സമ്മേളന വേദിയിൽ അരങ്ങേറി