കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഹൈബി ഈഡന്‍ എംപി ഒന്നരക്കോടി അനുവദിച്ചുവെന്ന് മുഖ്യമന്ത്രി

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഹൈബി ഈഡന്‍ എംപി ഒന്നരക്കോടി അനുവദിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉള്‍പ്പെടെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ലഭിച്ച സഹായങ്ങള്‍ വ്യക്തമാക്കുകയായിരുന്നു അദ്ദേഹം.

കേരള സഹകരണ വികസന ക്ഷേമനിധി ബോര്‍ഡ് 51 ലക്ഷം നല്‍കിയപ്പോള്‍ പി കെ ഗ്രൂപ്പ് ഓഫ് കമ്പനീസ് കോഴിക്കോട് 50 ലക്ഷം രൂപയാണ് സംഭാവന ചെയ്തത്. ഫാരിസണ്‍സ് ഗ്രൂപ്പ് ഓഫ് കമ്പനീസ് കോഴിക്കോടും 50 ലക്ഷം രൂപ നല്‍കി. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും തിരുവിതാംകൂര്‍ രാജകുടുംബാഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായ് എന്നവര്‍ ഓരോ ലക്ഷം രൂപ വീതം കൊവിഡ് അതിജീവനത്തിനായി സംഭവന ചെയ്തു. കല്യാണ്‍ സില്‍ക്സിലെ തൊഴിലാളികളും ജീവനക്കാരും അവരുടെ വേതനത്തില്‍ നിന്ന് സ്വരൂപിച്ച് 17,25,000 രൂപ നല്‍കും. സ്വകാര്യ മേഖലയിലും ഇത്തരം മുന്‍കൈ ധാരാളമായി ഉണ്ടാകുന്നു എന്ന് മികച്ച മാതൃകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

pinarayi vijayanHibi EdencoronaCovid 19
Comments (0)
Add Comment