മഞ്ഞപ്പിത്തം: മലപ്പുറം ജില്ലയില്‍ രോഗവ്യാപനം ഉണ്ടായത് ആറായിരത്തോളം പേരില്‍

Jaihind Webdesk
Monday, July 1, 2024

മലപ്പുറം: ജില്ലയിൽ ആറായിരത്തോളം ആളുകളിലേക്ക് മഞ്ഞപ്പിത്ത വ്യാപനം ഉണ്ടായിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസർ. വള്ളിക്കുന്നിലും അത്താണിക്കലിലും ആണ് രോഗവ്യാപനം ഉണ്ടായിട്ടുള്ളത്. നേരത്തെ പോത്തുകല്ലിൽ വ്യാപനം ഉണ്ടായപ്പോൾ നടത്തിയ പ്രതിരോധ പ്രവർത്തനങ്ങളോടെ കേസുകൾ കുറഞ്ഞിട്ടുണ്ട്. നിലവിൽ ആർക്കും ഗുരുതരമായ രോഗാവസ്ഥ ഇല്ലെന്നും ഷിഗെല്ല രോഗബാധ നിയന്ത്രണവിധേയമാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസർ അറിയിച്ചു.