ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: രഞ്ജിത്തിനെ സംരക്ഷിക്കുന്ന മന്ത്രി സജി ചെറിയാൻ രാജി വെയ്ക്കണം; കോലം കത്തിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം

Jaihind Webdesk
Saturday, August 24, 2024

 

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെ സംരക്ഷിക്കുന്ന മന്ത്രി സജി ചെറിയാൻ രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് മന്ത്രിയുടെ കോലം കത്തിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം. കവടിയാറിലെ മന്ത്രിയുടെ വസതിക്കു മുന്നിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സജി ചെറിയാന്‍റെ കോലം കത്തിച്ച് പ്രതിഷേധിച്ചത്. പ്രതിഷേധ സമരം യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് നേമം ഷജീർ ഉദ്ഘാടനം ചെയ്തു. രഞ്ജിത്തിനെ പുറത്താക്കി അന്വേഷണം പ്രഖ്യാപിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ പ്രതിഷേധം കൂടുതൽ ശക്തമാക്കുമെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ മുന്നറിയിപ്പ് നൽകി.