കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട് നടി രഞ്ജിനി നല്കിയ ഹർജി ഹൈക്കോടതി തള്ളി. വേണമെങ്കില്‍ സിംഗിള്‍ ബെഞ്ചിനെ സമീപിക്കാമെന്ന് കോടതി നിരീക്ഷിച്ചു. ഇതോടെ സർക്കാരിന് വേണമെങ്കില്‍ റിപ്പോർട്ട് പുറത്തുവിടാനാകും. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകും.