വയോജന പരിപാലന കേന്ദ്രത്തിലെ അന്തേവാസികൾക്ക് “ഓർമ്മകളിലെ തിരുമുറ്റം – 90” കൂട്ടായ്മയുടെ സ്നേഹ സമ്മാനം

Jaihind News Bureau
Saturday, April 11, 2020

കൊവിഡ് പ്രതിരോധ നിരവധി പ്രവർത്തനങ്ങളുടെ തോന്നയ്ക്കൽ ഗവ.എച്ച്‌.എസിലെ 1990 എസ്‌എസ്‌എൽസി ബാച്ച് വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ‘ഓർമ്മകളിലെ തിരുമുറ്റം – 90’യുടെ നേതൃത്വത്തിൽ വയോജന പരിപാലന കേന്ദ്രത്തിലെ അന്തേവാസികൾക്ക് സ്നേഹസമ്മാനം എത്തിച്ചു. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ പാച്ചിറയിൽ പ്രവർത്തിക്കുന്ന വയോജന പരിപാലന കേന്ദ്രത്തിലെ അന്തേവാസികൾ അനുഭവിക്കുന്ന പ്രയാസം മനസ്സിലാക്കിയാണ് ഈ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ഒരു മാസത്തേയ്ക്കുുള്ള അവശ്യ വസ്തുക്കൾ കൈമാറിയത്. ക്യാൻസർ രോഗികളക്കമുള്ള നിരവധി പേരാണ് ഇവിടെയുള്ളത്.

വയോജന പരിപാലനകേന്ദ്രത്തിന്‍റെ നടത്തിപ്പുകാരി സുജയുടെ അഭ്യർത്ഥന മാനിച്ചാണ് അവശ്യസാധനങ്ങൾ കൈമാറിയത്. രണ്ട് ചാക്ക് അരി അടക്കമുള്ള സാധനങ്ങളും, പലവ്യജ്ഞനം, ജൈവ പച്ചക്കറി എന്നിവ എത്തിച്ച ഈ കൂട്ടായ്മ ഇതിന് പുറമെ കൊവിഡ് കാല സുരക്ഷയ്ക്കായി സാനിറ്റൈസറുകൾ, മാസ്ക്, ക്ലീനിംഗ് വസ്കുക്കൾ എന്നിവയും കൈമാറി.

പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ പ്രതിനിധികളായ എം.എ. ഉറൂബ് , രാജശേഖരൻ നായർ , ബിജി.ഡി.കെ, ഷിബു, റിയാസ്, സുനിൽ, സുജ എന്നിവർ പങ്കെടുത്തു.

teevandi enkile ennodu para