HELICOPTER| ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ റോഡില്‍ ലാന്‍ഡ് ചെയ്തു; ആളപായമില്ല

Jaihind News Bureau
Saturday, June 7, 2025

ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗില്‍ റോഡില്‍ ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്തു. കേദാര്‍നാഥിലെ ധാമിലേക്ക് പോവുകയായിരുന്ന സ്വകാര്യ ഹെലികോപ്റ്ററാണ് സാങ്കേതിക തകരാര്‍ മൂലം രുദ്രപ്രയാഗിലെ ഗുപ്തകാശിയില്‍ ലാന്‍ഡിംഗ് നടത്തിയത്. സിര്‍സിയില്‍ നിന്ന് യാത്രക്കാരുമായി പറന്നുയര്‍ന്ന ഹെലികോപ്റ്റര്‍ ഹെലിപാഡിന് പകരം റോഡില്‍ ലാന്‍ഡ് ചെയ്യുകയായിരുന്നു.

ഹെലികോപ്റ്ററിന്റെ ചിറകുകള്‍ തട്ടി സമീപത്തെ കടയ്ക്കും ഒരു വീടിന്റെ മേല്‍ക്കൂരയ്ക്കും, ഒരു കാറിനും, റോഡിനും കേടുപാടുകള്‍ സംഭവിച്ചു. പൈലറ്റിനു നേരിയ പരിക്കുകള്‍പറ്റിയിട്ടുണ്ട്. അതേ സമയം യാത്രാക്കാര്‍ സുരക്ഷിതരാണ്. ഹെലികോപ്റ്റര്‍ ക്രെസ്റ്റല്‍ ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡിന്റേതാണെന്ന് ഉത്തരാഖണ്ഡ് സിവില്‍ ഏവിയേഷന്‍ ഡെവലപ്മെന്റ് അതോറിറ്റിയുടെ സിഇഒ വെളിപ്പെടുത്തി.