നെടുമ്പാശേരി വിമാനത്താവളത്തിന് സമീപം ഹെലികോപ്ടർ അപകടം; ഒരാള്‍ക്ക് പരിക്ക്

Jaihind Webdesk
Sunday, March 26, 2023

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിന് സമീപം കോസ്റ്റ് ഗാർഡിന്‍റെ ഹെലികോപ്റ്റർ വീണു. പൈലറ്റടക്കം മൂന്നു പേർ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു. ഇതില്‍ ഒരാള്‍ക്ക് പരിക്കേറ്റു. പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായത്. കോസ്റ്റ് ഗാര്‍ഡിന്‍റെ എഎല്‍എച്ച് ധ്രുവ് മാര്‍ക്ക് 3 ഹെലികോപ്ടറാണ്‌ അപകടത്തില്‍പ്പെട്ടത്‌. അപകടത്തെ തുടർന്ന് റൺവേ തല്‍ക്കാലത്തേയ്ക്ക് അടച്ചിട്ടിരുന്നു. പിന്നീട് ഹെലികോപ്ടർ നീക്കിയതിന് ശേഷം റണ്‍വേ തുറന്നു. ഉച്ചയ്ക്ക് 12 .25 നാണ് അപകടം നടന്നത്.