ന്യൂഡല്‍ഹി : പെഗാസസ് ചാര സോഫ്റ്റ്‌വെയറുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി കേന്ദ്ര സർക്കാരിനേറ്റ കനത്ത തിരിച്ചടിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. കേന്ദ്ര സർക്കാർ ജനങ്ങളോട് മാപ്പ് പറയണമെന്ന് പറഞ്ഞ അദ്ദേഹം ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് തല്‍സ്ഥാനത്ത് തുടരാന്‍ ധാർമ്മിക അവകാശമില്ലെന്നും ചൂണ്ടിക്കാട്ടി.