പത്തനംതിട്ട ജില്ലയില്‍ ശക്തമായ മഴ; നദികളിലെ ജലനിരപ്പ് അപകടനിലയ്ക്ക് മുകളില്‍; ജാഗ്രതാ നിര്‍ദേശം

Jaihind Webdesk
Wednesday, May 26, 2021

പത്തനംതിട്ട ജില്ലയില്‍ അതിശക്തമായ മഴയെ തുടര്‍ന്ന് പമ്പ, അച്ചന്‍കോവില്‍ നദികളിലെ ജലനിരപ്പ് അപകട നിലയ്ക്ക് മുകളില്‍ ഉയര്‍ന്നു. വെള്ളംകയറുവാന്‍ സാധ്യതയുള്ള മേഖലകളില്‍ വസിക്കുന്നവര്‍ സുരക്ഷിതമായ ഇടങ്ങളിലേക്കോ വില്ലേജ് ഓഫീസറുടെയോ  ഗ്രാമപഞ്ചായത്ത് അധികൃ തരുടെയോ നിര്‍ദേശ പ്രകാരം അടുത്തുള്ള ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ മാറി താമസിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.  മലയോര മേഖലകളില്‍ രാത്രികാല യാത്രകള്‍ ഒഴിവാക്കണമെന്നും പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ മജിസ്‌ട്രേട്ടും കൂടിയായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അറിയിച്ചു.