RAIN ALERT| സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുന്നു: രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്

Jaihind News Bureau
Sunday, July 20, 2025

സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും. രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ടും ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നല്‍കിയിരിക്കുകയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ശേഷിക്കുന്ന 2 ജില്ലകളില്‍ നേരിയതോ മിതമോ ആയ മഴയുമാണ് ലഭിക്കുക. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ അതിതീവ്ര മഴയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ഇടങ്ങളില്‍ ഒറ്റപ്പെട്ട, ശക്തമോ അതിശക്തമോ ആയ മഴയ്ക്കുമുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. യെല്ലോ അലര്‍ട്ട് നല്‍കിയ ജില്ലകളില്‍ ഒറ്റപ്പെട്ട കനത്ത മഴ പെയ്യാമെന്നുമാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.