സംസ്ഥാനത്ത് മഴയ്ക്ക് ശമനമില്ല : ഇടിമിന്നലിനും ശക്തമായ കാറ്റിനും സാദ്ധ്യത

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. മധ്യകേരളത്തിലും വടക്കൻ കേരളത്തിലുമാണ് ഇന്ന് കൂടുതൽ മഴയ്ക്ക് സാദ്ധ്യത. ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തൃശൂർ മുതൽ കാസർകോട് വരെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്.

ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയും കേരളം മുതൽ വിദർഭ വരെ നിലനില്‍ക്കുന്ന ന്യൂനമർദ്ദ പാത്തിയും ശക്തമായ പടിഞ്ഞാറൻ കാറ്റും മഴയുടെ ശക്തി കൂട്ടുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളത്തിൽ രണ്ട് ദിവസം കൂടി കനത്ത മഴ തുടരും. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

Comments (0)
Add Comment