കേരളത്തില്‍ ശക്തമായ മഴ തുടരും; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലർട്ട്, ആറിടത്ത് യെല്ലോ അലർട്ട്

Jaihind Webdesk
Thursday, November 23, 2023

 

തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇന്ന് മൂന്നു ജില്ലകളിൽ ഓറഞ്ച് അലർട്ടും ആറ് ജില്ലകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട ഇടുക്കി കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇവിടെ അതിശക്തമായ മഴ പെയ്യുമെന്നാണ് പ്രവചനം. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. മലയോര മേഖലകളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്നും നിർദ്ദേശമുണ്ട്.