തെക്കൻ കേരളത്തിൽ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്

Jaihind News Bureau
Tuesday, August 13, 2019

അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ തെക്കൻ കേരളത്തിൽ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. അതേസമയം വടക്കൻ കേരളത്തിൽ മഴയുടെ തീവ്രത കുറഞ്ഞു. 11 ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മഴക്കെടുതിയിൽ മരണം 92 ആയി.

തിരുവനന്തപുരം നെയ്യാർ ഡാമിന്‍റെ ഷട്ടറുകൾ തുറന്നു. വരും ദിവസങ്ങളിൽ ജില്ലയിൽ കനത്ത മഴ പെയ്യാൻ സാധ്യതയുണ്ടെന്ന കാലാവസ്ഥാ പ്രവചനം മുൻനിർത്തിയാണ് ഷട്ടറുകൾ ഒരിഞ്ചു വീതം തുറക്കുന്നത്. നേരിയ തോതിൽ വെള്ളം തുറന്നു വിടുന്നതിനാൽ ജലാശയങ്ങളിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യം ഉണ്ടാകില്ലയെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലായെന്നും ജില്ലാ കലക്ടർ കെ ഗോപാല കൃഷ്ണൻ അറിയിച്ചു.