ശക്തമായ മഴ; ഇടുക്കി ജില്ലയിൽ രാത്രി യാത്രാ നിരോധനം

Jaihind Webdesk
Friday, May 31, 2024

 

ഇടുക്കി: കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഇടുക്കി ജില്ലയിൽ രാത്രി യാത്രക്ക് നിരോധനം ഏർപ്പെടുത്തി. മലയോര മേഖലകളിൽ മാത്രമല്ല, ജില്ലയൊട്ടാകെ രാത്രി യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ അറിയിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടും കനത്ത മഴയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നും കളക്ടർ അറിയിച്ചു.