കനത്ത മഴ; മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയില്‍

Jaihind Webdesk
Saturday, December 3, 2022

ഇടുക്കി: കനത്ത മഴയെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയായി ഉയർന്നു. പെരിയാർ തീരങ്ങളിൽ വെള്ളപ്പൊക്ക ജാഗ്രതാ നിർദേശം നൽകി. 142 അടിയായി ജലനിരപ്പ് ഉയർന്നാൽ മുല്ലപ്പെരിയാറിലെ ഷട്ടറുകൾ ഉയർത്തി പെരിയാർ നദി വഴി ഇടുക്കി അണക്കെട്ടിലേക്ക് ജലം തുറന്നുവിടും.