കേരളത്തെ വിറപ്പിച്ച് കാറ്റും മഴയും വീണ്ടും; റെഡ് അലര്‍ട്ട്

സംസ്ഥാനത്ത് ഒക്ടോബര്‍ ഏഴിന് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശവും നൽകി. മലപ്പുറം, ഇടുക്കി ജില്ലകളില്‍ സര്‍ക്കാര്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ട് പിന്‍വലിച്ചു. ന്യൂനമര്‍ദം ശക്തിപ്പെട്ട് ചുഴലിക്കാറ്റായി മാറാനും സാധ്യത.

https://www.youtube.com/watch?v=TY3GcjrwkPA

അറബിക്കടലില്‍ ശക്തമായ ന്യൂനമര്‍ദം രൂപപ്പെടുന്ന സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ദുരന്ത നിവാരണ അതോറിറ്റി നല്‍കുന്ന മുന്നറിയിപ്പ് പ്രകാരം ഒക്ടോബര്‍ ഏഴിന് കേരളത്തില്‍ അതിതീവ്ര മഴ പെയ്യും. ഈ സാഹചര്യത്തിൽ മലപ്പുറം, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേ സമയം പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ട് പിന്‍വലിച്ചു. പത്തനംതിട്ട, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഞായറാഴ്ച വരെ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ന്യൂനമര്‍ദം ശക്തിപ്പെട്ട് ചുഴലിക്കാറ്റായി മാറുമെന്നും അറബിക്കടലിലൂടെ ലക്ഷദ്വീപിനടുത്തുകൂടി വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുമെന്നുമാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അതിനാൽ സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശവും നൽകിയിട്ടുണ്ട്. കനത്ത മഴയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ഡാമുകൾ പലതും തുറക്കാനും നിര്‍ദേശമുണ്ട്. കേരള തീരത്ത് ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വെള്ളിയാഴ്ചയോടെ കേരളത്തില്‍ പല സ്ഥലങ്ങളിലും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Rainwind
Comments (0)
Add Comment