എരുമേലിയില്‍ ശക്തമായ മഴ, മലവെള്ളപ്പാച്ചില്‍; ഉരുള്‍പൊട്ടലെന്ന് സൂചന

Jaihind Webdesk
Saturday, July 30, 2022

കോട്ടയം: എരുമേലി തുമരംപാറയിൽ ശക്തമായ മലവെള്ളപാച്ചിൽ.തുമരംപുഴ തോട്ടിൽ ജലനിരപ്പ് ഉയർന്നു. സമീപത്തെ റോഡുകളിലും വെള്ളം കയറി. വനപ്രദേശത്ത് ഉരുൾപൊട്ടിയതായി സൂചന. ഒരു മണിക്കൂറായി പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്.