ഇടുക്കി അടിമാലിക്ക് സമീപം മച്ചിപ്ലാവ് ചൂരക്കട്ടന്‍കുടി ആദിവാസി ഉന്നതിയില്‍ കനത്ത മഴയില്‍ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞുവീണു. ചൂരക്കട്ടന്‍ സ്വദേശി അരുണിന്റെ വീടിന് പുറകുവശത്താണ് മണ്ണിടിഞ്ഞ് വീണത്.
അപകട സമയത്ത് അരുണ്‍ വീട്ടില്‍ ഉണ്ടായിരുന്നു. ഓടി മാറാന്‍ സമയം ലഭിക്കാത്തതിനാല്‍ അരുണ്‍ ഭാഗികമായി മണ്ണിനടിയില്‍ കുടുങ്ങി. തുടര്‍ന്ന് അടിമാലി ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ അരുണിനെ പുറത്തെടുത്ത് അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അരുണ്‍ നിലവില്‍ അടിമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയാണ്.