കനത്ത മഴ; കണ്ണൂര്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

Jaihind Webdesk
Wednesday, July 5, 2023

കണ്ണൂർ: കനത്തെ മഴയെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി. കാലവര്‍ഷം അതിതീവ്രമായിക്കോണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്. അംഗനവാടി,ഐസിഎസ്ഇ, സിബിഎസ്ഇ സ്കൂളുകള്‍, മദ്രസകള്‍ എന്നിവയടക്കമാണ് അവധി. അതേസമയം, നാളെ നടത്താനിരുന്ന സര്‍വകലാശാല/പി എസ് സി പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല.

അവധി മൂലം നഷ്ടപ്പെട്ടന്ന പഠന സമയവുമായ ബന്ധപ്പെട്ട ക്രമീകരിണം വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ പരിഹരിക്കണം. വിദ്യാര്‍ഥികളെ മഴക്കെടുതിയില്‍ നിന്ന്‌ അകറ്റി നിര്‍ത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നും കളക്ടർ നിർദ്ദേശിച്ചു.