കനത്ത മഴ, മൂന്നാറില്‍ വാഹനത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു; ഒരാള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം: യാത്രാനിരോധനം ഏർപ്പെടുത്തി

Jaihind Webdesk
Saturday, November 12, 2022

ഇടുക്കി: മൂന്നാർ കുണ്ടളയ്ക്ക് സമീപം പുതുക്കടിയിൽ മണ്ണിടിച്ചിൽ. വിനോദ സഞ്ചാരികൾ എത്തിയ ട്രാവലറിന് മുകളിലേക്കാണ് മണ്ണ് ഇടിഞ്ഞ് വീണത്. ഒരാൾ വാഹനത്തിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്.

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും മണ്ണിടിച്ചില്‍  ഉണ്ടായതിനാലും മൂന്നാർ വട്ടവട റോഡിൽ കുണ്ടള റോഡിലൂടെയുള്ള യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തി. വിനോദസഞ്ചാരികളും മറ്റ് യാത്രക്കാരും പ്രത്യേകം ജാഗ്രത പാലിക്കണം. ഈ റോഡിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

https://fb.watch/gLgolr7ANY/