കൊടുങ്കാറ്റ്, പേമാരി; ചാലക്കുടിയില്‍ കനത്ത നാശനഷ്ടം

പ്രളയക്കെടുതി അവസാനിക്കും മുന്നേ ചാലക്കുടിയിൽ വീണ്ടും പ്രകൃതിയുടെ സംഹാരതാണ്ഡവം. ചാലക്കുടി നഗരത്തിലും പരിസരപ്രദേശത്തും കനത്ത മഴയിലും ശക്തമായ കാറ്റിലും വ്യാപകനാശനഷ്ടം. പലയിടത്തും മരം വീണ് ഗതാഗതം തടസപ്പെട്ടു.

ചാലക്കുടി നഗരത്തിലും പരിസരപ്രദേശത്തും വീശിയ ശക്തമായ കാറ്റിൽ പല കെട്ടിടങ്ങളുടെയും മേൽക്കൂര പറന്നുപോയി. നഗരത്തിലെ സുരഭി സിനിമാ തിയേറ്ററിന്‍റെ മേൽക്കൂരയും കാറ്റിൽ പറന്നുപോയി. മേൽക്കൂര പറന്നുപോയതോടെ പരിഭ്രാന്തരായ കാണികൾ എഴുന്നേറ്റോടി. നഗരമധ്യത്തിലുള്ള പല ഓഫീസിൻറെയും മേൽക്കൂരകള്‍ പറന്നുപോയിട്ടുണ്ട്.

https://www.youtube.com/watch?v=_DpjPwTJ12I

റോഡിൽ നിർത്തിയിട്ട ഓട്ടോകൾ ശക്തമായ കാറ്റിൽ ഉരുണ്ടുനീങ്ങിയതായും നാട്ടുകാർ പറയുന്നു. കനത്ത മഴയിലുണ്ടായ വെള്ളക്കെട്ട് മൂലം നഗരത്തിൽ പലയിടത്തും ഗതാഗതം തടസപ്പെട്ടു. പല പ്രധാനറോഡുകളിലും മരം വീണും ഗതാഗതതടസമുണ്ടായി. റെയിൽവേ സ്റ്റേഷൻ റോഡിൽ മരം വീണ് ഗതാഗതം തടസപ്പെട്ടതിനെത്തുടർന്ന് ഏറെ നേരം ഗതാഗത കുരുക്കുമുണ്ടായി. മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും മുന്നറിയിപ്പില്ലാതെ പെയ്ത കനത്ത മഴയിൽ പരിഭ്രാന്തിയിലാണ്
ചാലക്കുടിയിലെ ജനങ്ങൾ.

chalakudy rainwind
Comments (0)
Add Comment