കോഴിക്കോട് അതിതീവ്രമഴക്ക് സാധ്യത; ജില്ലയിൽ ഓറഞ്ച് അലർട്ട് ; ജാഗ്രത മുന്നറിയിപ്പ്

Jaihind News Bureau
Thursday, July 30, 2020

കോഴിക്കോട് ജില്ലയിൽ ഇന്ന് അതിതീവ്രമഴക്ക് സാധ്യതയുള്ളതിനാൽ ആളുകൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കലക്ടർ മുന്നറിയിപ്പ് നൽകി. ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല. അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവർ അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുൻകൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്തുകയും അധികൃതരുടെ  നിർദേശങ്ങൾക്ക് അനുസരിച്ച് ആവശ്യമെങ്കിൽ മാറിത്താമസിക്കുകയോ ചെയ്യണം. ശക്തമായ കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം എന്നും ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകി.