തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട്. ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്. തിരുവനന്തപുരം, പാലക്കാട്, കോട്ടയം, എറണാകുളം ജില്ലകളിൽ 35 ഡിഗ്രി സെൽഷ്യസ് ആണ് താപനില. നിർജലീകരണവും ദേഹാസ്വാസ്ഥ്യവും ഉണ്ടാവാതിരിക്കാൻ ജാഗ്രത വേണം.
മാർച്ച്-ഏപ്രിൽ മാസങ്ങളിൽ അനുഭവപ്പെടേണ്ട ചൂട് ഫെബ്രുവരിയിൽ തന്നെ അനുഭവപ്പെടുകയാണ്. വെയിലത്ത് ജോലി ചെയ്യുന്നവർ രാവിലെ 11 മണി മുതൽ വൈകീട്ട് മൂന്നു വരെ ജോലി സമയം ക്രമീകരിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. കൃത്യമായ ഇടവേളകളിൽ ദാഹമില്ലെങ്കിലും വെള്ളം കുടിക്കണമെന്നും മുന്നറിയിപ്പ്.