മലപ്പുറത്ത് ഗോഡൗണിന് തീപിടിച്ചു; ആളുകളെ ഒഴിപ്പിച്ചു; പൊട്ടിത്തെറിക്ക് സാധ്യത

Jaihind Webdesk
Saturday, February 23, 2019

മലപ്പുറം: എടവണ്ണ തൂവക്കാട്ട് പെയിന്റ് ഗോഡൗണില്‍ വന്‍ തീപിടിത്തം. മണിക്കൂറുകളായിട്ടും തീയണയ്ക്കാനായില്ല. ഒരു ലോറിയും കത്തി നശിച്ചു. ആളപായമില്ല. എയര്‍പോര്‍ട്ട് ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്ത് എത്തി. ഭൂഗര്‍ഭ അറകളില്‍ സൂക്ഷിച്ച പെയിന്റിനും അനുബന്ധ ഉല്‍പന്നങ്ങള്‍ക്കും തീപിടിച്ചു. പൊട്ടിത്തെറി സാധ്യതയെന്ന് മുന്നറിയിപ്പ് നൽകി. സമീപവാസികളെ ഒഴിപ്പിച്ചു തുടങ്ങി