കനത്ത ഭരണവിരുദ്ധ വികാരം തിരിച്ചടിയായി, അടിസ്ഥാനവർഗം അകന്നു; മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ സിപിഎം

 

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും സർക്കാരിനും എതിരെ സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ വിമർശനം. മുഖ്യമന്ത്രിയുടെ ശൈലി തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിക്ക് കാരണമായതായി വിമർശനമുയർന്നു. കനത്ത ഭരണവിരുദ്ധ വികാരം തിരിച്ചടിക്ക് ആക്കം കൂട്ടിയതായും സംസ്ഥാന സമിതി അംഗങ്ങൾ ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിക്കും പാർട്ടി നേതൃത്വത്തിനുമെതിരെ തുറന്ന വിമർശനമാണ് സംസ്ഥാന കമ്മിറ്റിയിൽ ഉയർന്നത്. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്ന് യോഗത്തിൽ പങ്കെടുത്ത സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും അഭിപ്രായപ്പെട്ടു. ന്യൂനപക്ഷ പ്രീണനം തിരിച്ചടിയായെന്നും സംസ്ഥാന സമിതി അംഗങ്ങൾ കുറ്റപ്പെടുത്തി.

ക്ഷേമ പെൻഷനുകൾ മുടങ്ങിയതും സർക്കാരിന്‍റെ പ്രവർത്തനങ്ങൾ ജനങ്ങളിൽ എത്തിക്കാൻ കഴിയാതിരുന്നതും തിരിച്ചടിക്ക് കാരണമായതായി സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ചൂണ്ടിക്കാട്ടി. നവകേരള സദസ് ഗുണം ചെയ്തില്ലെന്നും അടിസ്ഥാന വർഗം പാർട്ടിയിൽ നിന്ന് അകന്നതായും വിലയിരുത്തലുണ്ടായി. വലിയ തിരുത്തൽ ആവശ്യമാണെന്നും സംസ്ഥാന സമിതി അംഗങ്ങൾ ചൂണ്ടിക്കാട്ടി.  ക്ഷേമ പെൻഷൻ മുടങ്ങിയത് തിരിച്ചടിയായി എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി തന്നെ റിപ്പോർട്ടിംഗിൽ പരാമർശിച്ചു.

Comments (0)
Add Comment