ഉത്തരേന്ത്യയിൽ കനത്ത ചൂട് തുടരുന്നു; ഡല്‍ഹിയിൽ 48 ഡിഗ്രി

Jaihind Webdesk
Wednesday, June 12, 2019

ഉത്തരേന്ത്യയിൽ കനത്ത ചൂട് തുടരുന്നു. ഡല്‍ഹിയിൽ 48 ഡിഗ്രിയാണ് രേഖപ്പെടുത്തിയ താപനില. ഇന്നലെ കേരള എക്‌സ്പ്രസിൽ കനത്ത ചൂടിനെത്തുടർന്ന് കോയമ്പത്തൂർ സ്വദേശികളായ നാലുയാത്രക്കാരുടെ മൃതദേഹം ഇന്ന് കോയമ്പത്തൂരിലെത്തിക്കും. നിർജലീകരണമെന്ന് ഇവരുടെ മരണത്തിന് കാരണമെന്നാണ് റിപ്പോർട്ട്. ആഗ്രയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന ട്രെയിനിലെ എസ് എട്ട്, ഒൻപത് സ്ലീപ്പർ കോച്ചുകളിലെ യാത്രക്കാരാണ് മരിച്ചത്.

teevandi enkile ennodu para