തിരുവനന്തപുരം : സംസ്ഥാനത്ത് ചൂട് കൂടുന്നു. എട്ട് ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പാലക്കാട്, കൊല്ലം, ആലപ്പുഴ, കോഴിക്കോട് , കണ്ണൂർ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലാണ് മുന്നറിയിപ്പ്. ജാഗ്രത മുന്നറിയിപ്പുകള്‍ പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും നിർദേശം നല്‍കി.
സൂര്യാഘാത ഭീഷണി നിലനിൽക്കുന്നുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നല്‍കി. പകൽ 12 മുതൽ ഉച്ചയ്ക്ക് മൂന്ന് വരെ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നും നിർദേശം.