CPI| ‘ആരോഗ്യമേഖലയെ തകര്‍ത്തു’; പത്തനംതിട്ട സിപിഐ സമ്മേളനത്തില്‍ മന്ത്രിക്ക് വിമര്‍ശനം

Jaihind News Bureau
Saturday, August 16, 2025

സിപിഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ മന്ത്രി കെ രാജനെതിരെ വിമര്‍ശനം. പ്രതിനിധി സമ്മേളനത്തിലെ ചര്‍ച്ചക്കിടെയായിരുന്നു പ്രതിനിധികള്‍ മന്ത്രിക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്. തൃശ്ശൂര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് തോല്‍വിയില്‍ മന്ത്രി കെ രാജന് ധാര്‍മിക ഉത്തരവാദിത്വം ഉണ്ടെന്ന വിമര്‍ശനമാണ് പ്രതിനിധികള്‍ ഉയര്‍ത്തിയത്. പൂരം അലങ്കോലപ്പെട്ടതിലും മന്ത്രി കെ രാജന് ധാര്‍മിക ഉത്തരവാദിത്വം ഉണ്ടെന്ന് വിമര്‍ശനം ഉയര്‍ന്നു. മന്ത്രി വീണ ജോര്‍ജിനെതിരെയും സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു. ആരോഗ്യ മേഖലയെ മന്ത്രി വീണാ ജോര്‍ജ് തകര്‍ത്തു എന്നായിരുന്നു വിമര്‍ശനം.