രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 4281 രോഗ ബാധിതർ; ഇതുവരെ 111 പേർ മരിച്ചെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം

Jaihind News Bureau
Tuesday, April 7, 2020

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്ക് പ്രകാരം 4281 രോഗ ബാധിതരാണ് രാജ്യത്ത് ഉള്ളത്. 111 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 1,01,068 സാമ്പിളുകളാണ് രാജ്യത്ത് ഇതുവരെ പരിശോധനകൾക്ക് വിധേയമാക്കിയത്. 318 പേർക്ക് ഇതുവരെ രാജ്യത്ത് രോഗം ഭേദമായി. ഏറ്റവും അധികം രോഗബാധിതർ ഉള്ള മഹാരാഷ്ട്രയിൽ ചികിൽസ രംഗത്തെ പ്രതിസന്ധി തുടരുകയാണ്.

മുംബൈ വോക്ക് ഹാർട്ട് ആശുപത്രിയിൽ 46 മലയാളി നഴ്സുമാർക്ക് ഉൾപ്പെടെ 53 പേർക്ക് കൊവിഡ് കണ്ടെത്തി. ഇതിൽ 3 പേർ ഡോക്ടർമാരാണ്. കൊവിഡ് കണ്ടെത്തിയ മലയാളി നേഴ്‌സുമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരുടെ എണ്ണവും രാജ്യത്ത് വർധിക്കുകയാണ്. ഡൽഹിക്കടുത്ത് നോയിഡയിൽ വിദേശത്ത് നിന്നും മടങ്ങി എത്തിയ 167 പേരെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.