രോഗവ്യാപനത്തില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി ; ‘കേരളത്തിന്‍റെ പ്രതിരോധം ശാസ്ത്രീയവും മികച്ചതും’

Jaihind Webdesk
Friday, August 27, 2021

തിരുവനന്തപുരം : കൊവിഡ് വ്യാപനത്തില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. അതീവജാഗ്രത വേണം. ബന്ധുവീടുകളിലേക്കുള്ള സന്ദര്‍ശനം പരമാവധി കുറയ്ക്കണം. കുട്ടികളുടെ കാര്യത്തില്‍ പ്രത്യേകം ജാഗ്രത വേണം. കേരളം പരമാവധി കൊവിഡ് ബാധിതരെ കണ്ടെത്തുന്നുവെന്നും മന്ത്രി. കേരളത്തിന്റെ പ്രതിരോധം ശാസ്ത്രീയവും മികച്ചതുമാണെന്നും മന്ത്രി അവകാശപ്പെട്ടു.