YOUTH CONGRESS PROTEST| ആരോഗ്യമന്ത്രി രാജി വയ്ക്കണം: സംസ്ഥാനത്ത് പ്രതിഷേധ മാര്‍ച്ച് നടത്തി യൂത്ത് കോണ്‍ഗ്രസ്

Jaihind News Bureau
Saturday, July 5, 2025

ആരോഗ്യ മന്ത്രി വീണജോർജിനെതിരെ പ്രതിഷേധം ശക്തമാവുന്നു. എല്ലാ ജില്ലകളിലുള്ള ഡിഎംഒ ഓഫീസിലേക്ക് നടത്തിയ യൂത്ത് കോൺഗ്രസ് മാർച്ച് സംഘർഷത്തിൽ കലാശിച്ചു. ആരോഗ്യമന്ത്രി രാജിവെക്കണ മന്ന് ആവശ്യപ്പെട്ട് മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിലും സംഘർഷമുണ്ടായി. മന്ത്രി രാജി വെക്കും വരെ പ്രതിഷേധം തുടരുമെന്ന് യൂത്ത് കോൺഗ്രസ് വ്യക്തമാക്കി.

ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് തലസ്ഥാനത്ത് വൻ പ്രതിഷേധമാണ് അര ങ്ങേറിയത്. ആരോഗ്യമ ന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തി. പോലീസ് പല തവണ പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗി ച്ചു. പോലീസ് ട്രെയിനിങ് ക്യാമ്പിന്റെ മതിൽ ചാടിക്കടന്ന് പ്രവർത്തകർ പ്രതിഷേധിച്ചു.

കൊല്ലം കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിന് നേരെയും പോലീസ് ബല പ്രയോഗം നടത്തി. പ്രവർത്തകരും പോലീസും തമ്മിൽ ഏറെനേരം ഉന്തും തള്ളും വാക്കേറ്റവുമുണ്ടായി. പ്രവർത്തകരെ പോലീസ് ബലംപ്രയോഗി ച്ച് അറസ്റ്റ് ചെയ്ത നിക്കുവാനുള്ള ശ്രമം സംഘർഷാവസ്ഥ സൃഷ്ടിച്ചു.

എറണാകുളം ഡിഎംഒ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

പാലക്കാടും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം അണപൊട്ടിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി.

മറ്റ് ജില്ലകളിലും വൻ പ്രതിഷേ ധമാണ് അരങ്ങേറിയത്. ആരോഗ്യമന്ത്രി രാജിവെക്കുന്നത് വരെ സമരം തുടരാനാണ് യൂത്ത് കോൺഗ്രസ് തീരുമാനം.