സമരം നടത്തുന്ന ആശാവര്‍ക്കര്‍മാരുമായി ഇനി ചര്‍ച്ചയ്ക്ക് ഇല്ലെന്ന് ആരോഗ്യവകുപ്പ്. കമ്മറ്റി രൂപീകരണവുമായി മുന്നോട്ടുപോകുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. സമരവും കടുപിടുംത്തവും തുടരുന്ന സാഹചര്യത്തില്‍ ചര്‍ച്ചയ്ക്ക് സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. ഇന്ന് വീണ്ടും മന്ത്രിയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സമരസമിതി സര്‍ക്കാരിനെ അറിയിച്ചിരുന്നു.
കഴിഞ്ഞ 54 ദിനങ്ങളായി സേവന വേതന പരിഷ്‌കരണം ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം തുടരുകയാണ് ആശമാര്‍. മൂന്നാം ഘട്ടമായി ആരംഭിച്ച നിരാഹാര സമരം 16 ആം ദിനത്തിലേക്കും കടന്നു. ഓണറേറിയം വര്‍ധിപ്പിക്കുന്നതടക്കമള്ള 7 ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നുള്ളതായിരുന്നു ഇന്നലെ നടന്ന ചര്‍ച്ചയില്‍ ആശമാരുടെ ആവശ്യം. INTUC, CITU നേതാക്കള്‍ ഉള്‍പ്പെടെ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. ഒപ്പം സമരവേദിയെ പ്രതിനിധീകരിച്ച് 4 പേരും പങ്കെടുത്തു. ഓണറേറിയം വര്‍ധിപ്പിക്കുന്നതൊന്നും സാധ്യമാകുന്ന കാര്യമല്ലെന്നായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്ത CITU നേതാവ് എളമരം കരീം വ്യക്തമാക്കിയത്. ഇങ്ങനെ ഇരട്ടത്താപ്പ് നയങ്ങള്‍ കാട്ടുന്ന സംഘടനകള്‍ കൂടെ പോയപ്പോള്‍ ഇതിനപ്പുറം ഒന്നും സംഭവിക്കില്ല എന്നും മനസ്സിലാക്കേണ്ടതാണ്.