ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജ് പ്രതിഷേധത്തെ ഭയക്കുന്നുവെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല എംഎല്‍എ. ആരോഗ്യ മേഖല തകര്‍ന്നു. കോട്ടയം മെഡിക്കല്‍ കോേേളജ് കെട്ടിടം തകര്‍ന്ന് വീഴ്ന്നതില് വസ്തുതപരമായ അന്വേഷണം വേണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അപകടമുണ്ടായ കോട്ടയം മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യമന്ത്രിയുടെ പ്രവര്‍ത്തനത്തിന്റെ വൈകല്യം മൂലമാണ് ആശുപത്രി കെട്ടിടം ഇടിഞ്ഞ് വീണത്. ആരോഗ്യ വകുപ്പിന്റെ ചുമതലയുള്ള മന്ത്രി സേഫ്റ്റി ഓഡിറ്റ് നടത്തണമായിരുന്നു. നമ്പര്‍ വണ്‍ ആണെന്ന് വരുത്തി തീര്‍ക്കാനുള്ള വെപ്രാളത്തിനിടയില്‍ ഒരു പാവം സ്ത്രീ ജീവനു വേണ്ടി മല്ലിടുകയായിരുന്നു. ആരോഗ്യ വകുപ്പിന്റെ കുത്തഴിഞ്ഞ നടപടി കൊണ്ട് ജനങ്ങള്‍ അസ്വസ്ഥരാണ്. ആശുപത്രികളില്‍ മരുന്നകളും പഞ്ഞികളും ഉപകരണങ്ങളും ഇല്ല. പാവപ്പെട്ട രോഗികള്‍ക്ക് ഡോക്ടര്‍മാര്‍ കുറിച്ച് കൊടുക്കുന്ന മരുന്നും ഉപകരണവും കൊണ്ടുചെന്നാല്‍ പരിശോധിക്കും. സര്‍ക്കാര്‍ ആശുപത്രികളില്‍ ദയനീയമായ അവസ്ഥയാണ്. അത് പരിഹരിക്കാന്‍ പോലും മന്ത്രി തയ്യാറാല്ല. സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി പറയുന്നു സിസ്റ്റമിക് ഫെയിലര്‍ ആണെന്ന്. കഴിഞ്ഞ ഒമ്പത് വര്‍ഷമായി സംസ്ഥാനത്തെ ആരോഗ്യരംഗം തകര്‍ന്ന് കിടക്കുകയാണെന്നും വസ്തുതാപരമായ അന്വേഷണമുണ്ടാകണമെന്നും ചെന്നിത്തല പറഞ്ഞു. അതേ സമയം മെഡിക്കല്‍ കോളേജ് കെട്ടിടം തകര്‍ന്ന് വീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ മതിയായ സഹായങ്ങള്‍ നല്‍കണമെന്നും കുടുംബത്തിലെ ഒരാള്‍ക്ക് സ്ഥിരം ജോലി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.