വനിതാ മതിലിന്‍റെ പ്രധാന സംഘാടകന്‍ ചാരായം വാറ്റിന് പിടിയില്‍

Jaihind Webdesk
Saturday, January 5, 2019

ചാരായം വാറ്റുന്നതിനിടെ നിലമ്പൂർ അകമ്പാടത്ത് അറസ്റ്റിലായ ഹെൽത്ത് ഇൻസ്‌പെക്ടർ വനിതാ മതിലിൻറെ പ്രധാന സംഘാടകൻ. എൻ ജി ഒയൂണിയൻ അംഗവും, ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകനുമായ സുനിൽ കമ്മത്തിനെയാണ് കഴിഞ്ഞ ദിവസം എക്‌സൈസ് അറസ്റ്റ് ചെയ്തത്. ഭാര്യയുടെ പേരിലുള്ള ആളൊഴിഞ്ഞ വീട്ടിലായിരുന്നു വാറ്റ്.

വനിതാമതിലിൻറെ പ്രധാന സംഘാടകനായിരുന്ന  സുനിൽ കമ്മത്ത് നവോത്ഥാനമുണ്ടാക്കിയത് വീട്ടിൽ ചാരായം വാറ്റിയായിരുന്നു. NGO യൂണിയൻ അംഗവും,ശാസ്ത്രസാഹിത്യപരിഷത്തിൻറെ പ്രവർത്തകനുമായ ഇയാൾ ചുങ്കത്തറ പിഎച്ച്സിയിലെ ഹെൽത്ത് ഇൻസ്പെക്ടർ
ആണ്. രണ്ട് ലിറ്റർ ചാരായം, 40 ലിറ്റർ വാഷ്, ബാരൽ, ഗ്യാസ് സിലിണ്ടർ,സ്റ്റൗ തുടങ്ങിയ വാറ്റുപകരണങ്ങളും വനിതാമതിൽ സംഘാടകനിൽ നിന്ന് എക്സൈസ് പിടിച്ചെടുത്തു.
ഭാര്യയുടെ പേരിലുള്ള ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടില്‍വെച്ചാണ് വനിതാമതിൽ നവോത്ഥാന നായകൻ
ചാരായം വാറ്റിയത്. സംശയം തോന്നി വീടുവളഞ്ഞ നാട്ടുകാര്‍ കൈയ്യോടെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ എക്‌സൈസ് സംഘം ആദ്യം കേസെടുക്കാന്‍ മടിച്ചെങ്കിലും നാട്ടുകാര്‍ ബഹളം വെച്ചതോടെ സുനില്‍ കമ്മത്തിനെ അറസ്റ്റു ചെയ്യുകയായിരുന്നു. ഒടുവില്‍ ബന്ധുതന്നെയാണ് ഇയാൾക്കതിരെ എക്‌സൈസിന് മൊഴി നല്‍കിയത്.

എരിഞ്ഞമങ്ങാട് ഗവ.ഹയർസെക്കണ്ടറി സ്കൂളിലെ മുൻ പി.ടി.എ പ്രസിഡൻറും,നിലവിലെ എക്സിക്യുട്ടീവ് കമ്മറ്റി അംഗവുമാണിയാൾ.സ്കൂളിൽ വിദ്യാർത്ഥികൾക്ക്  ലഹരി ബോധവൽക്കരണ പരിപാടിയായ “മുക്തി”യുടെ ക്ലാസെടുക്കുന്നത് സുനിൽ കമ്മത്തായിരുന്നു. ലഹരിയുടെ മായിക വലയത്തിൽ വീഴരുതെന്ന് വിദ്യാർത്ഥികളെ ബോധവൽക്കരിക്കുന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥൻ തന്നെയാണ്ചാരായം വാറ്റിയതിന് എക്സൈസിൻറെ പിടിയിലായത്. നിലമ്പൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ സുനിൽ കമ്മത്തിനെ കോടതി റിമാൻറ് ചെയ്തു.