സ്പ്രിങ്ക്ളര്‍ കരാറിലെ ഹൈക്കോടതിയുടെ ഇടക്കാല വിധി പ്രതിപക്ഷം ഉയര്‍ത്തിയ എല്ലാ ആശങ്കകളും ശരിവയ്ക്കുന്നത് : ഉമ്മന്‍ ചാണ്ടി

Jaihind News Bureau
Friday, April 24, 2020

കൊവിഡ് 19 രോഗത്തെ പ്രതിരോധിക്കാന്‍ ടെണ്ടര്‍ വിളിക്കാതെയും നടപടിക്രമം പൂര്‍ണമായി ഒഴിവാക്കിയും ഡേറ്റാ വിവരങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാതെയും അമേരിക്കന്‍ കമ്പനിയായ സ്പ്രിങ്ക്ളര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ കരാര്‍ നല്കിയതിനെതിരേ പ്രതിപക്ഷം ഉയര്‍ത്തിയ എല്ലാ ആശങ്കകളും ശരിവയ്ക്കുന്നതാണ് ഹൈക്കോടതിയുടെ ഇടക്കാല വിധിയെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

സ്വന്തം പാര്‍ട്ടി നേതൃത്വത്തെയും മുന്നണിയെയും ജനങ്ങളെയും ബോധ്യപ്പെടുത്താന്‍ പാടുപെട്ട മുഖ്യമന്ത്രിക്ക് ഈ അസാധാരണ കരാറിനെ കോടതിയെയും ബോധ്യപ്പെടുത്താനായില്ല. ഇതോടെ അമേരിക്കന്‍ കമ്പനിക്കെതിരേ ഉയര്‍ന്ന എല്ലാ സംശയങ്ങളും കുടുതല്‍ ബലപ്പെടുകയാണു ചെയ്തതെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.