മദ്യശാലകളിലെ തിരക്ക് : സർക്കാരിന് ഹൈക്കോടതിയുടെ അന്ത്യശാസനം

Thursday, July 8, 2021

തിരുവനന്തപുരം :  മദ്യശാലകളിലെ തിരക്കില്‍ സർക്കാരിനെതിരെ വീണ്ടും രൂക്ഷവിമർശനവുമായി ഹൈക്കോടതി. തിരക്ക് നിയന്ത്രിക്കാൻ എത്രയും വേഗം നടപടി വേണമെന്ന് ബെവ്കോ എം.ഡിക്കും എക്സൈസ് കമ്മീഷണർക്കും കോടതി നിർദ്ദേശം നല്‍കി. രാജ്യത്തെ കൊവിഡ് നിരക്കില്‍ കേരളം മുന്നിലാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

വിവാഹത്തിനും മരണത്തിനും പത്തും ഇരുപതും പേരെ മാത്രം അനുവദിച്ച സംസ്ഥാനത്ത് മദ്യശാലകൾക്ക് മുന്നിൽ എത്ര പേർ വേണമെങ്കിലും ആകാമെന്ന സ്ഥിതിയാണുള്ളത്. വിഷയത്തില്‍ ചൊവ്വാഴ്ചക്കകം  മറുപടി നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. നിരോധിത വസ്തു വിൽക്കുന്നത് പോലെയാണ് മദ്യവില്‍പ്പന. മദ്യം വാങ്ങാനെത്തുന്നവരുടെ വ്യക്തിത്വം ബെവ്കോ പരിഗണിക്കണമെന്നും കോടതി.