മരംമുറിക്കേസില്‍ ആരെയും അറസ്റ്റ് ചെയ്യുന്നില്ല ; പ്രതികളുമായി ഒത്തുകളിക്കുന്നുവെന്ന് സംശയം ; സർക്കാരിനെതിരെ ഹൈക്കോടതി

Jaihind Webdesk
Tuesday, July 27, 2021

കൊച്ചി : മരംമുറി കേസില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. പ്രതികളുടെ അറസ്റ്റ് വൈകുന്നതിനെതിരെയാണ് കോടതി രംഗത്തെത്തിയത്. 701 കേസുകളുണ്ടായിട്ടും ഒരാളെ പോലും അറസ്റ്റ് ചെയ്യാത്തതെന്തെന്ന് കോടതി ചോദിച്ചു. സര്‍ക്കാര്‍ പ്രതികളുമായി ഒത്തുകളിക്കുന്നുവെന്ന് സംശയം. അന്വേഷണം ശരിയായ ദിശയിലല്ല. അറസ്റ്റ് നടപടികള്‍ തിങ്കളാഴ്ച അറിയിക്കണമെന്നും സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.