കൊച്ചി: കാസർഗോഡ്-മംഗലാപുരം അതിർത്തി ഉടൻ തുറന്നു കൊടുക്കണമെന്ന് ഹൈക്കോടതി. കേന്ദ്രസർക്കാര്‍ അതിര്‍ത്തി തുറന്നുനല്‍കണം. ദേശീയപാത സംസ്ഥാനത്തിന്റെ അധികാര പരിധിയിലല്ല. ദേശീയപാത അടയ്ക്കാൻ കർണാടകയ്ക്ക് അധികാരമില്ല. കേരള ഹൈക്കോടതിയുടെ ഉത്തരവ് പാലിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും കോടതി പറഞ്ഞു.
ഒരു ജീവൻ പോലും ഇനി നഷ്ടമാകരുതെന്നും രോഗികൾക്ക് മംഗലാപുരത്തേക്ക് പോകാൻ കഴിയണമെന്നും കോടതി വ്യക്തമാക്കി. ലോക്ക് ഡൗണിന്റെ ഭാഗമായി രോഗികളുമായി പോകുന്ന വാഹങ്ങൾ തടയാൻ കഴിയില്ലെന്നും, ഇത് അവശ്യ സർവീസാണെന്നും കോടതി വ്യക്തമാക്കി.
അതേസമയം അതിര്‍ത്തി അടച്ച സംഭവം മനുഷ്യത്വരഹിതമാണെന്ന് ഹൈക്കോടതി നേരത്തെ പറഞ്ഞിരുന്നു. മറ്റ് രോഗങ്ങള്‍ കാരണം ആളുകള്‍ മരിച്ചാല്‍ ആര് സമാധാനം പറയുമെന്നും കോടതി ചോദിച്ചു.