രാജ്യത്തെ പൗരന്മാർക്ക് എന്തുകൊണ്ട് സൗജന്യ വാക്‌സീന്‍ നല്‍കുന്നില്ല ? ; കേന്ദ്രത്തോട് ഹൈക്കോടതി

Jaihind Webdesk
Monday, May 24, 2021

കൊച്ചി : വാക്സിൻ വിതരണത്തിൽ കേന്ദ്ര സർക്കാരിനെതിരെ ഹൈക്കോടതി. എന്തുകൊണ്ട് പൗരൻമാർക്ക് വാക്സിൻ സൗജന്യമായി നൽകുന്നില്ലെന്ന് ഹൈക്കോടതി ചോദിച്ചു. ഫെഡറലിസം നോക്കേണ്ട സമയമല്ല ഇതെന്നും കോടതി കേന്ദ്രസർക്കാരിനെ ഓർമ്മിപ്പിച്ചു.

എന്നാൽ, വാക്സിൻ വിതരണം സർക്കാരിൻ്റെ നയപരമായ വിഷയമാണെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയെ അറിയിച്ചു. വിശദമായ മറുപടിക്ക് കൂടുതൽ സമയം വേണമെന്നും കേന്ദ്രസർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു. തുടർന്ന് ഹർജി പരിഗണിക്കുന്നത് കോടതി അടുത്തയാഴ്ചയിലേക്ക് മാറ്റി.