തലപ്പാടിയില്‍ കുഴല്‍പ്പണവേട്ട ; കുംബഡാജെ സ്വദേശി അറസ്റ്റില്‍

Saturday, August 7, 2021

 

കാസർഗോഡ് : തലപ്പാടിയില്‍ വന്‍ കുഴല്‍പ്പണവേട്ട. കാസർഗോഡ് ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഡിവൈഎസ്പി, പി ബാലകൃഷ്ണന്‍ നായരുടെയും മഞ്ചേശ്വരം എസ്.പി സന്തോഷ് കുമാറിന്‍റെയും നേതൃത്വത്തിലാണ് കുഴല്‍പ്പണം പിടികൂടിയത്.

27,46,000 രൂപയാണ് കെ.എല്‍ 14 എഎ 151 നമ്പര്‍ കാറില്‍ നിന്നും പിടികൂടിയത്. കുഴല്‍പ്പണം കടത്തിയ കുംബഡാജെ സ്വദേശി ഷിഹാബുദ്ദീനെ അറസ്റ്റ് ചെയ്തു. സംശയം തോന്നാതിരിക്കാന്‍ ഇയാള്‍ ഭാര്യയെ ഒപ്പം കൂട്ടിയാണ് ആഢംബര വാഹനത്തില്‍ കുഴല്‍പ്പണം കടത്തിയിരുന്നത്. പരിശോധനയില്‍ ഡിവൈഎസ്പിക്കൊപ്പം സ്‌ക്വാഡ് അംഗങ്ങളും ഹൈവേ പൊലീസും ഉണ്ടായിരുന്നു.