പെണ്‍കുട്ടിയുടെ കുടുംബത്തെ കേള്‍ക്കാന്‍ തയ്യാറാകുമോ ? ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാത്തതെന്ത് ? ; ഹാത്രസില്‍ യോഗിയോട് പ്രിയങ്ക ഗാന്ധി

Jaihind News Bureau
Monday, October 5, 2020

 

ഹാത്രസ്‌ പെണ്‍കുട്ടിക്ക് നീതി നൽകും എന്ന മുഖ്യമന്ത്രി  യോഗി ആദിത്യനാഥിന്‍റെ  പ്രസ്താവനക്കെതിരെ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. നീതിയുടെ ആദ്യപടി പെണ്‍കുട്ടിയുടെ കുടുംബത്തെ കേൾക്കുക എന്നതാണ്. പെണ്‍കുട്ടിയുടെ കുടുംബത്തെ കേള്‍ക്കാന്‍ സർക്കാർ തയ്യാറാകുമോ എന്ന് പ്രിയങ്കാ ഗാന്ധി ട്വിറ്ററില്‍ ചോദിച്ചു. ബിജെപി ഇപ്പോഴും പെണ്‍കുട്ടിക്ക് എതിരെ പ്രചാരണം നടത്തുന്നു. സംഭത്തിൽ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാത്തതെന്തെന്നും പ്രിയങ്ക ഗാന്ധി ചോദിച്ചു.