ഹാത്രസ് കേസില്‍ അന്വേഷണത്തിന്‍റെ മേല്‍നോട്ടം അലഹബാദ് ഹൈക്കോടതിക്ക്

Jaihind News Bureau
Tuesday, October 27, 2020

 

ന്യൂഡല്‍ഹി : ഹാത്രസ് കേസില്‍ സിബിഐ അന്വേഷണത്തിന്‍റെ മേല്‍നോട്ടം അലഹബാദ് ഹൈക്കോടതിക്ക്. അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും ഹൈക്കോടതി നിരീക്ഷിക്കുമെന്നും സുപ്രീംകോടതി. വിചാരണ ദില്ലിയിലേക്ക് മാറ്റുന്ന കാര്യം പിന്നീട് ആലോചിക്കാമെന്നും ആദ്യം അന്വേഷണം പൂര്‍ത്തിയാക്കട്ടെയെന്നും സുപ്രീംകോടതി വ്യക്തമാക്കി.