ഹാത്രസ് : അന്വേഷണം കോടതി മേല്‍നോട്ടത്തില്‍ വേണം ; ഹര്‍ജികളില്‍ വിധി ഇന്ന്

Jaihind News Bureau
Tuesday, October 27, 2020

Supreme-Court-of-India

 

ന്യൂഡല്‍ഹി: ഹാത്രസ് ബലാത്സംഗ കൊലപാതക കേസിലെ സിബിഐ അന്വേഷണം കോടതി മേല്‍നോട്ടത്തില്‍ വേണം എന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. കേസിന്‍റെ വിചാരണ യുപിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാറ്റണമെന്ന കുടുംബത്തിന്‍റെ  ആവശ്യത്തിലും കോടതി തീരുമാനം പ്രഖ്യാപിക്കും. ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് കേസില്‍ വിധി പറയുക.

കോടതി മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം എന്ന ഹര്‍ജിക്കാരുടെ ആവശ്യത്തെ യുപി സര്‍ക്കാര്‍ കോടതിയില്‍ പിന്തുണച്ചിരുന്നു. കേസിലെ തെളിവുകള്‍ നശിപ്പിച്ചതിന് യുപി പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജിയിലും കോടതി തീരുമാനം ഇന്നുണ്ടാകും.