യൂത്ത് കോണ്‍ഗ്രസിനെതിരെ സമൂഹമാധ്യങ്ങളിലൂടെ വിദ്വേഷ പ്രചാരണം ; യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കി

Jaihind News Bureau
Wednesday, April 1, 2020

കമ്യൂണിറ്റി കിച്ചണിൽ യൂത്ത് കോൺഗ്രസ്‌ വിഷം കലർത്തുമെന്ന് സമൂഹ മാധ്യമങ്ങൾ വഴി വിദ്വേഷ പ്രചാരണം നടത്തുന്നത് സംബന്ധിച്ച് യൂത്ത് കോൺഗ്രസ്‌ കളമശേരി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ. ജിയാസ് ജമാൽ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി.

ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ വിദ്വേഷ പ്രചാരണം നടത്തുകയും ചെയ്യുന്ന ഇത്തരക്കാർക്കെതിരെ സർക്കാർ മുഖം നോക്കാതെ നടപടിയെടുക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.